ട്രംപിന്‍റെ വസതിയില്‍ എഫ് ബി ഐ റെയ്ഡ്; തനിക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന് മുന്‍ പ്രസിഡന്റ്

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ വസതിയില്‍ എഫ് ബി ഐ റെയ്ഡ്. ഫ്ലോറിഡയിലെ മാർ അ ലാഗോ എസ്‌റ്റേറ്റിൽ എഫ് ബി ഐ ഏജന്‍റുമാര്‍ പരിശോധന നടത്തുകയാണെന്ന വിവരം ട്രംപ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ എഫ് ബി ഐ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ട്രംപ് പ്രസിഡന്‍റായ കാലത്ത് ചില വൈറ്റ്ഹൗസ് രേഖകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഔദ്യോഗിക വസതിയില്‍ നടന്നതെന്നാണ് എഫ് ബി ഐയെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവണ്‍മെന്‍റുമായി സഹകരിച്ചാണ് താന്‍ ജീവിക്കുന്നത്. എന്തിനാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മനസിലായതോടെയാണ് തനിക്കെതിരെ ഒരുവിഭാഗം പ്രവത്തിക്കാന്‍ ആരംഭിച്ചത്. ഇത് രാജ്യത്തിന് ചേരുന്നതല്ല. ഏജന്‍സികള്‍ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയാണ്. ഇത്തരം രീതികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല- ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ നെറ്റ്‍വര്‍ക്കില്‍ പോസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ട്രംപിന്‍റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്നും 15 പെട്ടി രേഖകൾ കണ്ടെടുത്തതായി നാഷണല്‍ ആര്‍ക്കൈവ്സ് വ്യക്തമാക്കിയിരുന്നു. 

Contact the author

International Desk

Recent Posts

International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

More
More
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More