വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. നിലവില്‍ ഒരു ഗ്രൂപ്പില്‍ പുതിയ അംഗത്തെ ചേര്‍ക്കുമ്പോഴും ആരെയെങ്കിലും പുറത്താക്കുമ്പോഴും ആരെങ്കിലും സ്വയം ഗ്രൂപ്പില്‍നിന്ന് പുറത്ത് പോവുമ്പോഴുമെല്ലാം അക്കാര്യം ഒരു അറിയിപ്പായി മറ്റ് അംഗങ്ങളെ കാണിക്കുന്ന രീതി വാട്‌സാപ്പിലുണ്ട്. എന്നാല്‍ പുതിയ അപ്‌ഡേഷനനുസരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആരുമറിയാതെ പുറത്തുപോകാന്‍ സാധിക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുന്നതിനുള്ള ഫീച്ചര്‍ കൊണ്ടുവരുമെന്നും ആളുകളുടെ സ്വകാര്യതയെ മാനിക്കുന്നതിനായി പുതിയ അപ്‌ഡേഷനുകള്‍ അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാട്‌സാപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ഫീച്ചര്‍ ഈ മാസം മുതല്‍ ലഭ്യമായി തുടങ്ങുമെന്ന് വാട്‌സാപ്പ് അറിയിച്ചു. നിശ്ചിത സമയത്തേക്ക് മാത്രം കാണാനാവുന്ന 'വ്യൂ വണ്‍സ്' മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്നതിനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. അതേസമയം, വാട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കുവാന്‍ സാധിക്കുമായിരുന്നുള്ളു. ഈ സമയ പരിധിയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 2 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 3 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 3 months ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More