ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

ഡല്‍ഹി: ലോക്ക് ഡൌണ്‍ ഒന്നാംഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഏതാനും നിമിഷങ്ങള്‍ക്കകം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പിളര്‍ന്ന സാമ്പത്തിക മേഖലക്ക് ആശ്വാസം നല്‍കുന്ന നടപടികളും ഇതോടൊപ്പം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ചില മേഖലകളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനങ്ങള്‍.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ വീഡിയോ സമ്മേളനത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ്‌ മുഖ്യമന്ത്രിമാര്‍ മുന്നോട്ടു വെച്ചത്. ഇതനുസരിച്ച് ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മാസം 30 വരെ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗവ്യാപന തീവ്രതയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്ന് മേഖലകളായിക്കണ്ട് രണ്ടാം ഘട്ട ലോക്ക് ഡൌണ്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചുവപ്പ്. മഞ്ഞ, പച്ച എന്നിങ്ങനെയായിരിക്കും മേഖലകള്‍. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏതായാലും കാര്‍ഷിക വ്യാവസായിക ഉത്പാദനത്തെ ബാധിക്കാത്ത നിലയില്‍ നടപ്പാക്കുമെന്നു കരുതുന്ന രണ്ടാം ഘട്ട ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തില്‍ അന്തര്‍സംസ്ഥാന ട്രെയിന്‍, ബസ്സ്‌ യാത്രാ സൌകര്യങ്ങള്‍ക്ക് വിലക്കുണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട് 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More