റോഡിലെ കുഴിയടയ്ക്കാന്‍ പറയുമ്പോള്‍ മന്ത്രി ഉത്തരമില്ലാതെ കൊഞ്ഞനം കുത്തുന്നു- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റോഡുകളിലെ കുഴികളടയ്ക്കുന്നതിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കുന്നില്ലെന്നും ഉത്തരം കിട്ടാതെ അദ്ദേഹം കൊഞ്ഞനംകുത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 

'കോടതി പോലും റോഡിലെ കുഴികള്‍ക്കെതിരെ പരാമര്‍ശം നടത്തി. എന്നാല്‍ പ്രതിപക്ഷം ഒന്നും പറയാന്‍ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണ്. പ്രീ മണ്‍സൂര്‍ വര്‍ക്കുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴും ടെന്‍ഡറുകള്‍ പുരോഗമിക്കുകയാണ്. റോഡിലെ കുഴികളെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്റെ മനസിലെ കുഴികളടയ്ക്കാനാണ് മന്ത്രി പറയുന്നത്. എന്റെ മനസിലുളള കുഴികളില്‍ വീണ് ആരും മരിക്കില്ല. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍  പയറഞ്ഞാഴി എന്നതാണ് മന്ത്രിയുടെ നിലപാട്. ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മന്ത്രി വ്യക്തിഹത്യ നടത്തുകയായിരുന്നു. റോഡിലെ കുഴികള്‍ അടയ്ക്കുമോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ദേശീയപാതാ അതോറ്റിയേയും കേന്ദ്രത്തെയും വി ഡി സതീശന്‍ സഹായിക്കുകയാണ്. സതീശന്‍ കേന്ദ്രത്തിന്റെ വക്കാലത്ത് പിടിക്കുന്നു. പ്രതിപക്ഷ നേതാവ് സ്വയം വലിയ മഹാനാണ് എന്നാണ് കരുതുന്നത്. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കൊതുകുകടി പോലും കൊളളാത്തയാളാണ് വി ഡി സതീശന്‍. അദ്ദേഹത്തിന്റെ സങ്കുചിത മനസിന്റെ കുഴി ആദ്യം അടയ്ക്കണം'-എന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More