വേദനയുണ്ട്, എല്ലാവരും പ്രാര്‍ത്ഥിക്കണം; ആശുപത്രിക്കിടക്കയില്‍ വികാരനിര്‍ഭരനായി മുന്‍ പാക് ക്രിക്കറ്റ് താരം ഷൊഐബ് അക്തര്‍

മെല്‍ബണ്‍: കാല്‍മുട്ടിലെ ശസ്ത്രക്രിയക്കുശേഷം വീഡിയോ പുറത്തുവിട്ട് മുന്‍ പാക് ക്രിക്കറ്റ് താരം ഷൊഐബ് അക്തര്‍. ശസ്ത്രക്രിയക്കുശേഷം നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍വെച്ചായിരുന്നു ഷൊഐബിന്റെ ശസ്ത്രക്രിയ. ആശുപത്രിക്കിടക്കയില്‍വെച്ചാണ് അദ്ദേഹം ആരാധകരോട് സംവദിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ നേരത്തെയാണ് വിരമിച്ചത്. എനിക്ക് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ അങ്ങനെ ഞാന്‍ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത രീതിയില്‍ വീല്‍ചെയറിലായിപ്പോയേനേ. അതുകൊണ്ടാണ് ഞാന്‍ വിരമിക്കാനുളള തീരുമാനമെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞു. ഇപ്പോള്‍ നല്ല വേദനയുണ്ട്. ഇതെന്റെ അവസാനത്തെ ശസ്ത്രക്രിയയാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തണം'-ഷൊഐബ് അക്തര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ ഷൊഐബ് അക്തര്‍ പാക്കിസ്ഥാനുവേണ്ടി 224 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 46 ടെസ്റ്റുകളും 163 ഏകദിനവും 14 ട്വന്റി-ട്വന്റിയും കളിച്ചയാളാണ് അക്തര്‍.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More