ഏറ്റവും കൂടുതല്‍ വജ്രം പതിപ്പിച്ച മോതിരം; ലോക റെക്കോര്‍ഡ് കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പിന്

മലയാളികള്‍ക്ക് വജ്ര- സ്വര്‍ണാഭരണങ്ങള്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ കേരളത്തില്‍ വജ്രാഭരണ നിര്‍മ്മാണ കമ്പനികള്‍ കുറവാണ്. ബെല്‍ജിയം പോലുള്ള രാജ്യങ്ങളാണ് വജ്രവിപണി കീഴടക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെയാണ്‌ കേരളത്തിലെ മലപ്പുറത്ത് രൂപകല്‍പ്പന ചെയ്ത വജ്രമോതിരത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി സുപ്രധാന ബഹുമതികളാണ് ലഭിച്ചിരിക്കുന്നത്. 24679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച 'പിങ്ക് ഓയിസ്റ്റർ മഷ്‌റൂമിന്റെ' മാതൃകയിലുള്ള ദി ടച്ച് ഓഫ് ആമി എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചത്. ഇതുവരെ ഈ റെക്കോര്‍ഡ് കൈയടക്കി വെച്ചത് 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമായിരുന്നു. 

'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തിലാണ് സ്വ ഡയമണ്ട് മോതിരത്തിന് ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ്‌ ഗ്രാജ്വെഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി വിയാണ് മോതിരം രൂപകല്‍പ്പന ചെയ്തത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ 90 -ലധികം ദിവസങ്ങളാണ് വേണ്ടി വന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 2019 ലാണ് കേപ്പ്സ്റ്റോണ്‍ കമ്പനി സ്വാ ഡയമണ്ട്‌സ് ബ്രാന്‍ഡ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലുടനീളം രണ്ടു പതിറ്റാണ്ടുകളായി സ്വര്‍ണ്ണ - വജ്ര- പ്ലാറ്റിനം ആഭരണ നിര്‍മ്മാണ രംഗത്ത് ഈ കമ്പനി സജീവമാണ്. ഇന്ത്യയില്‍ മുംബൈ, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വജ്രാഭരണ നിര്‍മ്മാണ ശാലകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സമയത്താണ് കേരളത്തില്‍ നിന്നുള്ള കമ്പനി ലോകോത്തര ബഹുമതി കരസ്ഥമാക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 10 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 13 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More