ഇടയ്ക്കിടെ പോയി വരേണ്ട, എന്റെ വീട്ടില്‍തന്നെ ഓഫീസുകള്‍ തുറന്നോളു; കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ ഇഡിയും സി ബി ഐയും അടക്കമുളള കേന്ദ്ര ഏജന്‍സികളെ വെല്ലുവിളിച്ച് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. ഇഡിയെയും സി ബി ഐയെയും ഒന്നും തനിക്ക് ഭയമില്ലെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് തന്റെ വീട്ടില്‍ ഓഫീസ് തുറക്കാമെന്നും തേജസ്വി യാദവ് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ പാര്‍ട്ടി സെല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ പകപോക്കലിനാണ് ബിജെപി അവയെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം.

'നിങ്ങളെന്തിനാണ് ഇടയ്ക്കിടെ പോയി വരുന്നത്? എന്റെ വീട്ടില്‍ സ്ഥിരതാമസമാക്കിക്കോളു. ഇഡി, സി ബി ഐ, ഇന്‍കം ടാക്‌സ്... നിങ്ങളെല്ലാവരെയും ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. എത്രകാലം വേണമെങ്കിലും ഇവിടെ താമസിക്കാം. സമാധാനം കിട്ടാനായി വേണമെങ്കില്‍ നിങ്ങളുടെ ഓഫീസുകള്‍ എന്റെ വീട്ടില്‍ തുടങ്ങിക്കോളു. എന്നിട്ടും സമാധാനമായില്ലെങ്കില്‍ പിന്നെ എനിക്കൊന്നും ചെയ്യാനില്ല'- എന്നായിരുന്നു തേജസ്വിയുടെ പരിഹാസം. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഇ ഡി തേജസ്വി യാദവിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനാണെന്നും തേജസ്വി യാദവ് പറഞ്ഞു. 'നിതീഷ് കുമാറിന് അനുഭവ സമ്പത്തുണ്ട്. അദ്ദേഹത്തിന് ഭരണ പരിചയമുണ്ട്. ജനങ്ങളുമായി ഇടപെട്ട് പരിചയമുണ്ട്. രാജ്യസഭയൊഴിച്ച് എല്ലാ സഭകളിലും അംഗമായിട്ടുണ്ട്. കേന്ദ്രമന്ത്രിവരെയായിരുന്നു. നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ നിതീഷ് കുമാറിനും ആകാം. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്രമോദിക്കെതിരെ ഒരു മുഖം ആഗ്രഹിക്കുന്നുണ്ട്'- തേജസ്വി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More
National Desk 5 hours ago
National

ഇടത് പ്രതിഷേധം; ചെന്നൈയില്‍ ജാതിമതില്‍ പൊളിച്ചുനീക്കി

More
More
National Desk 5 hours ago
National

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

More
More
National Desk 1 day ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്മുഖിന് ജാമ്യം

More
More
National Desk 1 day ago
National

ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നാല്‍പ്പതിനായിരം പേരുടെ കത്ത്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം

More
More