അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

ഇടുക്കി: സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനു വേണ്ടി ഇടുക്കിയില്‍ തയ്യാറാക്കിയ പതാകയില്‍ ക്രമക്കേട്. അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിക്കാത്തതിനാല്‍ ജില്ലയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി. 30 ലക്ഷം രൂപ മുടക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പയ്ന്‍റെ ഭാഗമായി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം പതാകകളുടെ വിതരണോദ്ഘാടനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ദേശിയ പതാകയിലെ ക്രമക്കേട്‌ കണ്ടെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടുംബശ്രീയെയാണ് പതാക നിര്‍മ്മാണം ഏല്‍പ്പിച്ചത്. എന്നാല്‍ കുടുംബശ്രീ ബംഗ്ലൂരുവിലുള്ള രണ്ട്‌ കമ്പനിക്ക് കാരാര്‍ മറിച്ചുകൊടുത്തുവെന്നാണ് ആക്ഷേപം. കാരാര്‍ ലഭിച്ച കുടുബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. ഇവര്‍ തയാറാക്കിയ പതാകകളാണ് ഉപയോഗശൂന്യമായത്. ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം അടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More