കാന്‍സര്‍ പരാതി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍ത്തുന്നു

ഡല്‍ഹി: ബേബി പൗഡറിന്‍റെ ആഗോളവില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. 2023-ഓടെ ആഗോളതലത്തില്‍ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിയമപ്രശ്‌നം മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി പൗഡറിന്‍റെ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ നിന്നും പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നുവെന്നു കമ്പനി അറിയിച്ചത്. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചില രാജ്യങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ബേബി പൗഡറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

ഇതേതുടര്‍ന്ന്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ തിരിച്ചുവിളിച്ചിരുന്നു. കാന്‍സറിന് കാരണമാകുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. പല കോടതികളിലായി 16000 കേസുകളാണ് കമ്പനി നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ കമ്പനി ഈ ആരോപണങ്ങളെ നിഷേധിക്കുകയാണുണ്ടായത്. തങ്ങളുടെ ഉത്പന്നം ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വര്‍ഷങ്ങളായി നടത്തി വരുന്ന പരിശോധനയില്‍ അത്തരത്തിലുള്ള രാസപദാര്‍ഥങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്കം പൗഡര്‍ സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More