നഗ്ന ഫോട്ടോഷൂട്ട്‌; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യും

ഡല്‍ഹി: നഗ്ന ഫോട്ടോഷൂട്ട് വിവാദത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. ചേംബര്‍ പൊലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് 22-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. രണ്‍വീര്‍ സിങ്ങിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292, 293, 509, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ്  രണ്‍വീര്‍ സിങ്ങ് തന്‍റെ നഗ്ന ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനുപിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പേപ്പർ മാഗസിന് വേണ്ടിയാണ് രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. അമേരിക്കൻ പോപ്പ് കൾച്ചർ സിമ്പലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും രൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും പറയുന്നു. എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 1 day ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

സനാതന ധർമ്മം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാവും- ഉദയനിധി സ്റ്റാലിൻ

More
More
National Desk 2 days ago
National

വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണം- സോണിയാ ഗാന്ധി

More
More
National Desk 2 days ago
National

എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവുമില്ല- അധീര്‍ രഞ്ജന്‍ ചൗധരി

More
More
National Desk 3 days ago
National

നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഇന്ത്യ സഖ്യം സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

More
More