രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍ പ്രവേശിക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുക. ഭാരത് ജോഡോ യാത്ര ആരംഭിച്ച് മൂന്നാം ദിവസമാണ് കേരളത്തിലെക്കുക. കേരളാ അതിര്‍ത്തിയായ കളിയിക്കാവിളയിലെത്തുന്ന രാഹുലിന്  കെ പി സി സിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാണ് ഓരോ ദിവസവും പദയാത്ര നടത്തുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതയിലൂടെയും തൃശൂരില്‍നിന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്നുപോകുന്നത്.

കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, നേമം, ബാലരാമപുരം, തിരുവനന്തപുരം സിറ്റി, ഇരവിപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം, ചാത്തന്നൂര്‍, കൊല്ലം, ചവറ, കരുനാഗപ്പളളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പളളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, വടക്കാഞ്ചേരി, വളളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെയും 12 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുമാണ് ഭാരത് ജോഡോ യാത്ര കടന്നുപോവുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസങ്ങളിലായി 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തിയതികളില്‍ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് യാത്ര കൊല്ലം ജില്ലയിലെത്തും. 15,16 തിയതികളില്‍ കൊല്ലത്തും 17,18,19,20 തിയതികളില്‍ ആലപ്പുഴയിലൂടെയും കടന്നുപോകുന്ന ഭാരത് യാത്ര  21,22 തിയതികളില്‍ എറണാകുളം ജില്ലയില്‍ പ്രവേശിക്കും. 23,24, 25 തിയതികളില്‍ തൃശൂരും 26,27- തിയതികളില്‍ പാലക്കാടും പര്യടനം നടത്തും. 28നും 29-നും മലപ്പുറത്തെത്തുന്ന യാത്ര കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകയിലേക്ക് കടക്കും.

Contact the author

Web Desk

Recent Posts

National Desk 14 hours ago
Keralam

ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി

More
More
Web Desk 16 hours ago
Keralam

അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

More
More
Web Desk 19 hours ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

More
More
Web Desk 1 day ago
Keralam

വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

More
More
Web Desk 2 days ago
Keralam

'വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുനല്‍കുമെന്ന് സുധാകരന്‍ വാശിപിടിച്ചു, അത് തടയാനാണ് മൈക്ക് നീക്കിയത്'- വി ഡി സതീശന്‍

More
More