ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരിക്കലും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം വിഷയത്തില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിട്ടുളളതാണെന്നും പ്രതിഷേധിക്കുന്നവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമടക്കമുളള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

'കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല. ഇക്കാര്യം കൃത്യമായും സംശയത്തിനിടനല്‍കാത്ത തരത്തില്‍ വ്യക്തമായും പറഞ്ഞതിനുശേഷവും അത് നടപ്പിലാക്കാന്‍ പോകുന്നു എന്ന നിലയില്‍ ആരെങ്കിലും ചിന്തിച്ചാല്‍, ഒരുപക്ഷേ ആരെങ്കിലും അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കാം'-വി ശിവന്‍കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് മനുഷ്യവിരുദ്ധമാണെന്നും  സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറണമെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ലിംഗവിവേചനം അവസാനിപ്പിക്കാനുളള മാര്‍ഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ല, ഇടതുസര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ ഭൂരിഭാഗം മതവിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കാതെ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് ഫാസിസമാണ് തുടങ്ങിയ വിമര്‍ശനങ്ങളും സംഘടനകള്‍ ഉന്നയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More