സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ആക്രമിക്കപ്പെട്ട എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ട്. റുഷ്ദിയെ വെന്റിലേറ്ററില്‍നിന്നും മാറ്റിയെന്നും അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴുത്തിലും മുഖത്തും പരിക്കേറ്റ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം ഇന്നലെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ന്യൂയോര്‍ക്കിലെ ഷട്ട്വോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു സല്‍മാന്‍ റുഷ്ദി. അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ചയാള്‍ മിന്നല്‍ വേഗത്തില്‍ സ്റ്റേജിലേക്ക് പാഞ്ഞുകയറി റുഷ്ദിയെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചയാളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത്തിനാലുകാരനായ ഹാദി മദാറാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്‍റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. പുസ്തകം ഇറാന്‍ നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്.

Contact the author

International Desk

Recent Posts

International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

More
More
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More