'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ തിരുവനന്തപുരത്തും പരാതി

തിരുവനന്തപുരം: ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ തിരുവനന്തപുരത്തും പരാതി. എ ബി വി പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും കെ ടി ജലീലിനെതിരെ പൊലീസിന് പരാതി ലഭിച്ചിരുന്നു. അഭിഭാഷകനായ ജി എസ് മണിയാണ് തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശങ്ങളാണ് പരാതികള്‍ക്ക് അടിസ്ഥാനം. പാക് അധീന കാശ്മീര്‍ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശത്തെ ആസാദ് കാശ്മീര്‍ എന്നാണ് കെ ടി ജലീല്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നൊരു പ്രയോഗവും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിട്ടുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണ് ഈ പരാമര്‍ശം.

അതേസമയം, വിവാദങ്ങള്‍ക്കിടെ കെ ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം തിരികെ കേരളത്തിലെത്തിയത്.  കാശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. വിവാദമായ പോസ്റ്റ്‌ അദ്ദേഹം ഇന്നലെ പിന്‍വലിച്ചിരുന്നു. താനുദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നു എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കാശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെട്ടു. ജമ്മുവും കാശ്മീര്‍ താഴ് വരയും ലഡാക്കുമുള്‍പ്പെട്ട ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന കാശ്മീരായി. ചിരിക്കാന്‍ മറന്ന ജനതയായി കാശ്മീര്‍ മാറി. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍മുതല്‍ക്കേ ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നു. രാജ്യവിഭജന കാലത്ത് കാശ്മീര്‍ രണ്ടായി പകുത്തു. ഇരുകശ്മീരുകള്‍ക്കും ബ്രിട്ടീഷ് സ്വയം നിര്‍ണയാവകാശം കൊടുത്തു. ഷേഖ് അബ്ദുളളയും പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതിനുളള സമ്മാനമായി അദ്ദേഹം അവര്‍ക്ക് പ്രത്യേക പദവി നല്‍കി. അത് അവരുടെ സമ്മതമില്ലാതെ ദൂരെക്കളഞ്ഞതില്‍ അവര്‍ ദുഖിതരാണ്'-തുടങ്ങിയ കാര്യങ്ങളാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

എന്നാല്‍, ജലീലിന്റെ പരാമര്‍ശം ഇന്ത്യയുടെ  ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുളള കാശ്മീരിനെ പാക് അധീന കാശ്മീര്‍ എന്നാണ് ഇന്ത്യ വിളിക്കുന്നത്. പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാണെന്ന് ഇന്ത്യ ലോകവേദിയിലടക്കം ഉന്നയിക്കുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ അംഗീകരിക്കാത്തതും അതുകൊണ്ടാണ്. ഈ ഘട്ടത്തിലാണ് ആസാദ് കാശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നുമുളള കെ ടി ജലീലിന്റെ പരാമര്‍ശം വിവാദമായത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More