ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

കൊച്ചി: ടൊവിനോ തോമസ്‌ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തല്ലുമാല' ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ. 'ആരാധകരെ ആഘോഷിക്കുവിന്‍' എന്ന തലക്കെട്ടോടെ ടൊവിനോ തോമസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഓഗസ്റ്റ് 12 -നാണ് തല്ലുമാല റിലീസ് ചെയ്തത്. ആദ്യദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രത്തിന് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചിരിക്കുന്നത് 8.99 കോടിയാണ്. ഇന്ത്യക്ക് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് ​സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്.  ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ 2; ട്രെയിലറിന് മികച്ച പ്രതികരണം

More
More
Movies

കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്, എട്ടുമാസമായി ഇതാണ് എന്റെ ജീവിതം- നടി സാമന്ത

More
More
Web Desk 1 day ago
Movies

ഇപ്പോള്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണെങ്കില്‍ അതിനുകാരണം അല്‍ഫോണ്‍സ് പുത്രനാണ്- സായ് പല്ലവി

More
More
Movies

'ആദിപുരുഷ്'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

More
More
Web Desk 1 day ago
Movies

കോമഡി പടത്തിന്‍റെ സ്റ്റോക്ക് തീര്‍ന്നു, ഇനി എടുത്താല്‍ ആവര്‍ത്തനമായി പോകും - പ്രിയദര്‍ശന്‍

More
More
Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More