കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

കുട്ടികള്‍ക്ക് ചെറിയൊരു അസുഖം വരുമ്പോള്‍ അസ്വസ്ഥരാകുന്നവരാണ് മാതാപിതാക്കള്‍. കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തെക്കുറിച്ച് എത്രപേര്‍ക്ക് അറിവുണ്ടാകും. കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

അളവ് വളരെ പ്രധാനമാണ്

കുട്ടികളുടെ തൂക്കമനുസരിച്ചാണ് മരുന്നുകള്‍ നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ചെറിയ അളവുകള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോഴാണ് ഇക്കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒരു ടീസ്പൂണ്‍ എന്നു പറഞ്ഞാല്‍ വീട്ടിലെ ഏതെങ്കിലും സ്പൂണ്‍ മതിയെന്ന് കരുതരുത്. മറിച്ച് 5 മില്ലി ലിറ്റർ ആണ് എന്ന കാര്യം ഓർത്തുവയ്ക്കണം. ഒരു മില്ലി ലിറ്ററെന്ന് പറഞ്ഞാല്‍ 60 തുള്ളിയാണെന്ന കാര്യം ഓര്‍മ്മയിലുണ്ടായിരിക്കണം. കുട്ടികള്‍ക്ക് നല്‍കുന്ന പൊടി മരുന്നുകള്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രമേ ലയിപ്പിക്കാന്‍ പാടുള്ളൂ. അതോടൊപ്പം മരുന്നുണ്ടാക്കാന്‍ എടുക്കുന്ന വെള്ളത്തിന്‍റെ അളവിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസിലാക്കുകയും വേണം. ഇൻഹെയ്‌ലറുകളും, നേസൽ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗരീതിയും അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ അളവും കൃത്യമായി മനസ്സിലാക്കണം.

മരുന്നുകള്‍ ഇടയ്ക്കുവെച്ച് നിര്‍ത്തരുത്

കുട്ടിയുടെ അസുഖം കുറയുമ്പോള്‍ മരുന്നുകള്‍ നിര്‍ത്തരുത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാലയളവുവരെ മരുന്നുകള്‍ കഴിക്കണം. ആന്റിബയോട്ടിക്കുകൾ / ആന്റി വൈറൽ മരുന്നുകൾ നല്‍കുമ്പോള്‍ ഒരു കൊഴ്സ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. എന്നാല്‍ പാരസെറ്റാമോള്‍ പോലുള്ള മരുന്നുകള്‍ പനി കുറഞ്ഞെന്ന് തോന്നിയാല്‍ നിര്‍ത്താവുന്നതാണ്. ചില കുട്ടികള്‍ മരുന്ന് നല്‍കിയപാടെ ഛർദിക്കാറുണ്ട്. കുട്ടി മരുന്നു മുഴുവനും ഛർദിച്ച് കളഞ്ഞാല്‍ അടുത്ത അരമണിക്കൂറിനുള്ളില്‍ വീണ്ടും മരുന്ന് നല്‍കാവുന്നതാണ്. മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിന് തോന്നുന്ന അസ്വസ്ഥകള്‍ എന്തൊക്കെയാണെന്ന് ഡോക്ടര്‍റോട് കൃത്യമായി ചോദിച്ചറിയാന്‍ ശ്രമിക്കണം. യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ പതിവായി കഴിക്കുന്ന ആസ്മ, പ്രമേഹം തുടങ്ങിയ മരുന്നുകള്‍ കൈയ്യില്‍ കരുതാന്‍ മറക്കരുത്.

മധുരമുള്ള മരുന്നുകള്‍ 

കുട്ടികള്‍ പലപ്പോഴും മരുന്നു കഴിക്കുന്നത് അതിന്‍റെ സ്വാദുമായി ബന്ധപ്പെട്ടാണ്. മധുരമുള്ള മരുന്നാണ് കുട്ടി കഴിക്കുകയെങ്കില്‍ ഡോക്ടറോട് അക്കാര്യം പറയാന്‍ മടിക്കരുത്. ചിലപ്പോള്‍ അത്തരത്തിലുള്ള മരുന്നുകള്‍ നല്‍കാന്‍ ഡോക്ടര്‍ക്ക് സാധിച്ചേക്കും. കൂടാതെ മരുന്നു നല്‍കുമ്പോള്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം നല്‍കാന്‍ ശ്രദ്ധിക്കുക. മരുന്നാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ വേണം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍. താന്‍ കഴിക്കുന്നത് മരുന്നാണെന്ന തോന്നല്‍ കുട്ടിക്കുണ്ടായാല്‍ മധുരമുള്ള മരുന്നുകള്‍വരെ കുട്ടികള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. തണുപ്പുള്ള സ്ഥലങ്ങളില്‍ മരുന്ന് സൂക്ഷിക്കുന്നതാണ് ഉചിതം.

സ്വയം ചികിത്സ പാടില്ല

പനിയോ ചുമയോ വരുമ്പോള്‍ മലയാളികള്‍ സ്വയം ചികിത്സ നടത്താറുണ്ട്. എന്നാല്‍ ഇത്തരം ചികിത്സ നടത്താന്‍ പാടില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം, ചിലപ്പോള്‍ സ്വയം ചികിത്സ നടത്തി സാധാരണ പനിയെ ഗൗനിക്കാതിരുന്നാല്‍ ന്യൂമോണിയോപ്പോലുള്ളവയായി മാറാന്‍ സാധ്യതയുണ്ട്. കൂടാതെ വരണ്ട ചുമ വരുമ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്നുകള്‍ വാങ്ങി ക്കഴിക്കരുത്. ആസ്മയുടെ ആരംഭത്തിലും വരണ്ട ചുമയാണ് ആദ്യമുണ്ടാവുക. അതോടൊപ്പം മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ നല്കാന്‍ ശ്രമിക്കണം. ഇതിനായി അലാറം പോലുള്ള സജ്ജീകരണങ്ങള്‍ വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 months ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 7 months ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
Web Desk 8 months ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 8 months ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 8 months ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More
Web Desk 9 months ago
Health

എച്ച് ഐ വി ബാധിതര്‍ക്ക് അത്താണിയായി കൊള്‍മി; ഈ എയിഡ്സ് ബാധിത ജോലി നല്‍കിയത് പതിനായിരങ്ങള്‍ക്ക്

More
More