'ഇന്ദിരാ ​ഗാന്ധി' ലുക്കിൽ മഞ്ജു വാര്യര്‍; ശ്രദ്ധ നേടി വെള്ളരി പട്ടണം പോസ്റ്റര്‍

കൊച്ചി: സൗബിനും മഞ്ജു വാരിയറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരി പട്ടണം സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഇന്ദിരാ ഗാന്ധിയുടെ ലുക്കില്‍ മഞ്ജു വാരിയറും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന സൗബിനുമാണ് പോസ്റ്ററിലുള്ളത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് വെള്ളരി പട്ടണം സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന കൗതുകം നിറഞ്ഞ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. സെപ്റ്റംബറിൽ വെള്ളരി പട്ടണം തിയറ്ററുകളിൽ എത്തും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷും ചേർന്നാണ് രചന നിർവ്വഹിക്കുന്നത്. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരി'പ്പിക്കുന്നത്. അതേസമയം, 'ഇലവീഴാ പൂഞ്ചിറ'യാണ് സൗബിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More