ദുബായ്: യുണൈറ്റഡ് അറബ് എമിരേറ്റ്സില് ഇന്ന് മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 25 ആയി. ഇന്നുമാത്രം രോഗവിമുക്തി നേടിയവരുടെ എണ്ണം 175 ആണെന്ന് ആരോഗ്യമാന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം തൊള്ളായിരത്തോളമായി.
ഇതിനിടെ ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ രാജ്യം കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം എല്ലാവര്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതിനു ശേഷമുള്ള താഴ്ചയിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.