അനശ്വര രാജന്‍റെ 'മൈക്ക്' ആഗസ്റ്റ്‌ 19 ന് തിയേറ്ററുകളിലേക്ക്

അനശ്വരാ രാജന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൈക്ക്' ആഗസ്റ്റ്‌ 19-ന് തിയേറ്ററുകളിലേക്ക്. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് മൈക്ക്. രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ബിവെയർ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം ആലപിച്ചത് സിത്താര കൃഷ്ണകുമാറാണ്. ചിത്രത്തിന് വേണ്ടി അനശ്വര രാജന്‍ നടത്തിയ മെയ്ക്ക് ഓവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൂടാതെ ചിത്രത്തിന്‍റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, ആദ്യരാത്രി, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപത്രത്തെയാണ് അനശ്വരാ രാജന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അതേസമയം, സിനിമയുടെ പ്രീ റിലീസ് പരിപാടിയില്‍ പങ്കെടുക്കാനായി ജോണ്‍ എബ്രഹാം നാളെ കൊച്ചിയിലെത്തും. കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളിലാണ് പരിപാടി. ആദ്യം പത്രസമ്മേളനവും പിന്നീട് പ്രീ-റിലീസ് ഇവന്റും നടക്കും. 

Contact the author

Entertainment Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More