ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

എഡിന്‍ബര്‍ഗ്: സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാനുളള ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ആദ്യത്തെ രാജ്യമായി സ്‌കോട്‌ലാന്‍ഡ്. ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭിക്കുന്നതിനുളള അവകാശം (Right to Access Free Period Producst) തിങ്കളാഴ്ച്ചയാണ് പ്രാബല്യത്തില്‍വന്നത്. അതത് പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമാണ് ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ആവശ്യമുളളവര്‍ക്ക് അത് സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്. ഉല്‍പ്പന്നങ്ങള്‍ ആവശ്യമുളളവര്‍ക്ക് Pickupmyperiod എന്ന മൊബൈല്‍ ആപ്പുപയോഗിച്ച് അടുത്തുളള കളക്ഷന്‍ പോയിന്റ് കണ്ടെത്താനാവും. 

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്നതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് നിയമനിര്‍മ്മാണത്തിനായി പ്രചാരണം നടത്തിയ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗം മോണിക്ക ലെനന്‍ പറഞ്ഞു. 'ഈ നിയമം നിലവില്‍ വരാനായി പ്രാദേശിക നേതാക്കളും സംഘടനകളും രാജ്യത്തെ ഒട്ടനവധി ജനങ്ങളും കഠിനമായി പരിശ്രമിച്ചിരുന്നു. അവര്‍ക്കെല്ലാം നന്ദി പറയുകയാണ്. ജനങ്ങള്‍ ജീവിതച്ചെലവ് ഏറിയതുമൂലം കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കള്‍ ഒരുമിച്ചുനിന്നാല്‍ എന്തെല്ലാം നേടാനാവും എന്നത് വ്യക്തമാക്കുന്നതാണ് പീരീഡ് പ്രൊഡക്ട് ആക്ട്'- മോണിക്ക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആഢംബരത്തിനല്ലെന്നും മറിച്ച് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാകേണ്ടതാണെന്നും വ്യക്തമാക്കുന്നതാണ് സ്‌കോട്‌ലാന്‍ഡിലെ ഫ്രീ പീരീഡ് പ്രൊഡക്ട് ആക്ട്. 2020 നവംബറിലായിരുന്നു സ്‌കോര്‍ട്ടിഷ് പാര്‍ലമെന്റ് പീരിയഡ്‌സ് പ്രൊഡക്ട് പ്രൊവിഷന്‍ ആക്ട് പാസാക്കിയത്. 2018 മുതല്‍തന്നെ സ്‌കോട്‌ലാന്‍ഡില്‍ കോളേജുകളിലും സര്‍വ്വകലാശാലകളിലും സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More