യുപിയിലെ തിരംഗയാത്രയിൽ ഗോഡ്‌സെയുടെ ചിത്രം; ഇനിയും ബിജെപിക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ അസ്വസ്ഥതയില്ലേയെന്ന് വി ടി ബൽറാം

ഉത്തർപ്രദേശിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗ യാത്രയിൽ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം വച്ചതിൽ പ്രതികരണവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. മോദിയുടേയും യോഗിയുടേയും നാട്ടിൽ ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി മാറുകയാണ് തിരംഗയാത്രകളെന്ന് വി ടി ബൽറാം പറഞ്ഞു. സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വി ടി ബൽറാമിന്റെ പ്രതികരണം.

വി ടി ബല്‍റാമിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഇതാ, ഇങ്ങനെയൊക്കെയാവുകയാണ് ഇവിടത്തെ കാര്യങ്ങൾ!

ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകൾ മാറുകയാണ് മോഡിയുടേയും യോഗിയുടേയും നാട്ടിൽ. എന്റെ ചോദ്യം ഇത്തവണ മതനിരപേക്ഷ വാദികളോടല്ല.

സ്വയം നിഷ്ക്കളങ്കരെന്ന് നടിച്ച് ബിജെപിയെ ഇപ്പോഴും പിന്തുണക്കുന്നവരോട്, ഇനിയും ബിജെപിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്നവരോടായി ചോദിക്കട്ടെ, നിങ്ങൾക്കിതിൽ ഒരസ്വസ്ഥതയും തോന്നുന്നില്ലേ? നിങ്ങൾക്കൽപ്പമെങ്കിലും കുറ്റബോധം തോന്നുന്നില്ലേ? നെഹ്രുവിനോടും കോൺഗ്രസിനോടും മതേതരത്വമെന്ന ആശയത്തോടുമൊക്കെ നിങ്ങൾ നിരന്തരം കാണിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങൾക്ക് മഹാത്മാ ഗാന്ധിയോടും അതേ അളവിലുള്ള വെറുപ്പിനെ മറച്ചു പിടിക്കാനുള്ള ഒരു താത്ക്കാലിക തന്ത്രം മാത്രമല്ലേ? നെഹ്രു കഴിഞ്ഞാൽ നിങ്ങളുടെ യഥാർത്ഥ ടാർഗറ്റ് ഗാന്ധി തന്നെയല്ലേ? ആത്മവഞ്ചനയില്ലാതെ ഇതിന് ഉത്തരം നൽകാൻ കഴിയുന്ന ഒരു ബിജെപിക്കാരനെങ്കിലും ഇവിടെയുണ്ടോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

രാഹുലിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളാണ് പിണറായി വിജയനുളള മറുപടി- കെ സുധാകരന്‍

More
More
Web Desk 1 week ago
Social Post

സച്ചിന്‍ പൈലറ്റിന്റെ അര്‍പ്പണ മനോഭാവവും സൈനിക ധീരതയും കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം- ആന്റോ ജോസഫ്

More
More
Web Desk 1 week ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 week ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More