കര്‍ഷകരുടെ സുരക്ഷിതത്വവും സര്‍ക്കാര്‍ സഹായങ്ങളും തകര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരായ പോരാട്ടമാണ് കര്‍ഷകദിന സന്ദേശം- കെ ടി കുഞ്ഞിക്കണ്ണന്‍

ചിങ്ങം ഒന്ന്, കാര്‍ഷിക ദിനത്തില്‍ സന്ദേശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍. സംസ്‌കാരത്തിന്റെയും പുരോഗതിയുടേയും മഹത്തായ പാരമ്പര്യത്തെയാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ചുകൊണ്ട് നാം പങ്കുവെയ്ക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഗുഹാമുഖങ്ങളിലും മരപ്പൊത്തുകളിലും താമസിച്ച് ഭക്ഷണശേഖരത്തിന്റെ പെറുക്കിത്തീനി കാലത്തെ അതീജീവിച്ച മനുഷ്യരാണ് കൃഷിയും സംസ്‌കാരവും സൃഷ്ടിച്ചതെന്നും കൃഷി ജീവന്റെ അടിസ്ഥാനവും മനുഷ്യരുടെ വംശത്തുടര്‍ച്ചയ്ക്ക് അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുതലാളിത്തത്തിന്റ നവ ഉദാരവല്‍ക്കരണം കൃഷിയെ അഗ്രി ബിസിനസും ഭക്ഷണത്തെ കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗുമാക്കിയെന്നും കര്‍ഷകരുടെ സുരക്ഷിതത്വവും സര്‍ക്കാര്‍ സഹായങ്ങളും തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായ ബദല്‍ നയങ്ങള്‍ക്കായുളള പോരാട്ടമാണ് ഈ കര്‍ഷക ദിന സന്ദേശമെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി കുഞ്ഞിക്കണ്ണന്‍റെ പോസ്റ്റ്‌ 

നമ്മുടെ സംസ്കാരത്തിൻ്റെയും പുരോഗതിയുടെയും മഹത്തായ പാരമ്പര്യത്തെയാണ് ചിങ്ങം 1 കർഷകദിനമായി ആചരിച്ചു കൊണ്ടു നാം പങ്ക് വെക്കുന്നത്. കൃഷിയുടെ അഭിവൃദ്ധിക്കായുള്ള ആലോചനകളുടെയും ആസൂത്രണത്തിൻ്റെയും ദിനം ...

മനുഷ്യരാശിയുടെ വികാസപരിണാമഗതിയിൽ കന്നുകാലി വളർത്തലിനൊപ്പം വികസിച്ചു വന്ന അഗ്രിക്കൾച്ചറിൽ നിന്നാണ് സാമൂഹ്യ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും ആരംഭമെന്ന് പറയാം. 

ഗുഹാമുഖങ്ങളിലും മരപ്പൊത്തുകളിലും താമസിച്ച് ഭക്ഷണശേഖരണത്തിൻ്റെ പെറുക്കി തീനികാലത്തെ അതിജീവിച്ച മനുഷ്യനാണ് കൃഷിയും സംസ്കാരവും സൃഷ്ടിച്ചത്. മനുഷ്യരാശിയുടെ സുരക്ഷിതത്വത്തിൻ്റെ ഉറപ്പ് ഭക്ഷണമാണ്. കൃഷിയെന്നത് ജീവൻ്റെ അടിസ്ഥാനവും  മനുഷ്യരുടെ വംശതുടർച്ചക്ക് അനിവാര്യവുമാണ്. 

എന്നാൽ മുതലാളിത്തത്തിൻ്റെ നവ ഉദാരവൽക്കരണം കൃഷിയെ അഗ്രിബിസിനസ്സും ഭക്ഷണത്തെ കോർപ്പറേറ്റ് മാർക്കറ്റിംഗുമായി മാറ്റിയിരിക്കുന്നു. ഉല്പാദന, സംഭരണ, വിപണന രംഗങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. കർഷകരുടെ സുരക്ഷിതത്വവും സർക്കാർ സഹായങ്ങളും തകർക്കുന്ന നയങ്ങൾക്കെതിരായ ബദൽ നയങ്ങൾക്കായുള്ള പോരാട്ടമാണ് ഈ കർഷകദിന സന്ദേശമായിരിക്കുന്നത്.

Contact the author

K T Kunjikkannan

Recent Posts

Web Desk 1 day ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 2 days ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 3 days ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

പാര്‍ട്ടിക്കുവേണ്ടി മൂന്നല്ല, പത്തുതവണ തോല്‍ക്കാനും തയാറാണെന്ന് ജെയ്ക്ക് പറഞ്ഞു; കുറിപ്പുമായി നടന്‍ സുബീഷ് സുധി

More
More
Web Desk 2 weeks ago
Social Post

'ഇന്ത്യ' എന്ന പദത്തിനോട് എന്തിനാണിത്ര ഭയം? ; രാജ്യത്തിന്റെ പേര് മാറ്റാനുളള നീക്കത്തിനെതിരെ മുഖ്യമന്ത്രി

More
More