പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

റിയാദ്: പൊതുസ്ഥലത്ത് പെരുമാറുന്നതിന് കര്‍ശന നിര്‍ദ്ദേശവുമായി സൗദി അറേബ്യ. പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തി സംസാരിക്കരുത്, മാന്യമായി വസ്ത്രം ധരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും സൌദി ഗവന്മേന്റ്റ് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു. സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുന്നതോ ആയ ശബ്ദം ഉച്ചരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താല്‍ നൂറ് റിയാല്‍ പിഴ ചുമത്തുമെന്നും സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്ദുൽ കരീം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൊതുയിടങ്ങളിലെ മര്യാദകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും ഖാലിദ് അബ്ദുൽ കരീം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പൊതു മര്യാദകള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ രാജ്യത്തെ ജനങ്ങള്‍ക്കും സഹായിക്കാമെന്നും ഇത്തരം രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് വിവരങ്ങള്‍ കൈമാറണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊണ്ടുവന്ന പുതിയ നിര്‍ദ്ദേശ പ്രകാരം സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയരുത്, പൊതുയിടങ്ങളില്‍ തുപ്പരുത്, മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തരുതെന്നും  ഖാലിദ് അബ്ദുൽ കരീം പറഞ്ഞു. ഇത്തരം നിയമങ്ങള്‍ ലംഘിച്ചാല്‍ 50 റിയാൽ മുതൽ 6000 റിയാൽ പിഴ ഇടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

International Desk

Recent Posts

Web Desk 1 month ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 10 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 11 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More