'പത്താനും, ടൈഗര്‍-3' യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം

മുംബൈ: ഷാറൂഖ്‌ ഖാന്‍ നായകനായി എത്തുന്ന 'പത്താനും' സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന 'ടൈഗര്‍ -3'യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രത്തിനെതിരെയും ബോയ്കോട്ട് ക്യാംപെയ്ൻ ശക്തമായിരുന്നു. ലാല്‍ സിങ് ചദ്ദയുടെ പരാജയത്തിന് ബോയ്കോട്ട് ക്യാംപെയ്ൻ ഒരു കാരണമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാറൂഖ് ഖാന്‍റെയും സല്‍മാന്‍ ഖാന്‍റെയും ചിത്രങ്ങള്‍ക്കെതിരെ ബോയ്കോട്ട് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായി എത്തുന്ന ചിത്രമാണ് പത്താന്‍. അടുത്ത വർഷം ജനുവരി 25-നാണ് ചിത്രം റിലീസ് ചെയ്യുക. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാന്റെ ഖാന്റെ 'ടൈഗർ' സീരീസിലെ മൂന്നാം ചിത്രമാണ് ടൈഗർ 3. ബിഗ്‌ബജറ്റ് മൂവിയായ ടൈഗര്‍ യുക്രൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കത്രിന കൈഫ് ആണ് നായിക. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നല്‍കുന്ന സിനിമ കൂടിയാണ് ടൈഗര്‍ 3. 

Contact the author

Entertainment Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More