ബര്‍ഗര്‍ കഴിച്ചതിനുവരെ വിമര്‍ശനം, അന്തരിച്ച ഭര്‍ത്താവിനോടുളള ഇഷ്ടം ആര്‍ക്കുമുന്നിലും തെളിയിക്കാനില്ല- നടി മേഘ്‌നാ രാജ്

ബംഗളുരു: ഭര്‍ത്താവിന്റെ മരണശേഷം തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മേഘ്‌നാ രാജ്. ചിരുവിന്റെ (ചിരഞ്ജീവി സര്‍ജ്ജ) അപ്രതീക്ഷിത വിയോഗം തന്നെ വല്ലാതെ തളര്‍ത്തിയെന്നും ഒരുപാട് സമയമെടുത്താണ് അതില്‍നിന്നും കരകയറിയതെന്നും മേഘ്‌ന പറഞ്ഞു. താന്‍ ബര്‍ഗര്‍ കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനുവരെ ആളുകള്‍ നിങ്ങള്‍ ഭര്‍ത്താവിനെ മറന്നല്ലേ എന്ന് കമന്റ് ചെയ്തിരുന്നു എന്നും ഭര്‍ത്താവിനോടുളള സ്‌നേഹം ആര്‍ക്കുമുന്നിലും തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്നും മേഘ്‌ന പറഞ്ഞു. ബോളിവുഡ് ബബിള്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേഘ്‌നയുടെ തുറന്നുപറച്ചില്‍.

'ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ചിരുവിന്റെ മരണം എന്നെ ഒരുപാട് മാറ്റി. അദ്ദേഹമുളളപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും മറ്റുളളവരെ ആശ്രയിക്കുന്നയാളായിരുന്നു ഞാന്‍. പക്ഷേ ഇപ്പോഴത് മാറി. ഒരു രാത്രികൊണ്ട് ശക്തയായ സ്ത്രീയല്ല ഞാന്‍. അനുഭവങ്ങള്‍ എന്നെ പരുവപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം നല്ല ഒരു വസ്ത്രം ധരിച്ചാലോ ഭക്ഷണം കഴിച്ചാലോ ഞാന്‍ ചിരുവിനെ മറന്നുതുടങ്ങിയെന്ന് കമന്റിടുന്നവരുണ്ട്. അടുത്തിടെ ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ പോസ്റ്റ് ചെയ്ത ചിത്രം. അതിനുതാഴെ നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ, സന്തോഷിച്ചുതുടങ്ങിയോ എന്നൊക്കെയായിരുന്നു കമന്റ്. എന്റെ ഭര്‍ത്താവിനോടുളള സ്‌നേഹം ഞാന്‍ എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ?'-മേഘ്‌ന പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുഞ്ഞിനുവേണ്ടി ജീവിക്കു, ബാക്കിയെല്ലാം മറന്നുകളയൂ എന്ന് പറയുന്ന ചിലരുണ്ട്. മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ദേശിക്കുന്നവരുണ്ട്. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളാണ്. അതില്‍ ഞാനെന്താണ് ചെയ്യേണ്ടത്. ഭര്‍ത്താവിന്റെ വിയോഗത്തില്‍നിന്ന് കരകയറാന്‍ സഹായിച്ചത് മകന്റെ സാന്നിദ്ധ്യമാണ്. അതുമാത്രമാണ് ഇപ്പോള്‍ മനസിലുളളത്'-മേഘ്‌ന കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ ഏഴിനാണ് ഹൃദയാഘാതം മൂലം മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ്ജ അന്തരിച്ചത്. അദ്ദേഹം മരിക്കുമ്പോള്‍ നാലുമാസം മേഘ്ന ഗര്‍ഭിണിയായിരുന്നു. മകന്‍ റയാന്റെ ജനനത്തിനുശേഷമാണ് നടി വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായതും അഭിനയജീവിതം പുനരാരംഭിച്ചതും.

Contact the author

Web Desk

Recent Posts

Movies

പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

More
More
Movies

ഇപ്പോഴും മിമിക്രിയുടെ അരങ്ങ് അടക്കിവാഴുകയാണ് ജയറാം - രമേശ്‌ പിഷാരടി

More
More
Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More