സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിക്കുപിന്നില്‍ ദിലീപും സംഘവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്‌

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി വ്യാജമെന്ന് പൊലീസ്. ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പരാതിക്കുപിന്നില്‍ ദിലീപും സംഘവുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 'ബാലചന്ദ്രകുമാറിനെതിരെ ദിലീപും സംഘവും ഗൂഢാലോചന നടത്തിയാണ് വ്യാജ പരാതിയുണ്ടാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതിലുളള വൈരാഗ്യമാണ് വ്യാജ പരാതിയുണ്ടാക്കാന്‍ കാരണം. പരാതി നല്‍കിയ യുവതിക്ക് ദിലീപ് പണം നല്‍കിയതിന്റെ തെളിവുകളുണ്ട്. പരാതിക്കാരി നിലവില്‍ ഒളിവിലാണ്. അവര്‍ നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല' തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂര്‍ സ്വദേശിയായ യുവതി രംഗത്തെത്തിയത്. ഫെബ്രുവരിയിലാണ് യുവതി ബാലചന്ദ്രകുമാര്‍ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പത്തുവര്‍ഷം മുന്‍പ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. 

Contact the author

Web Desk

Recent Posts

National Desk 16 hours ago
Keralam

ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി

More
More
Web Desk 18 hours ago
Keralam

അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

More
More
Web Desk 20 hours ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

More
More
Web Desk 1 day ago
Keralam

വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

More
More
Web Desk 2 days ago
Keralam

'വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുനല്‍കുമെന്ന് സുധാകരന്‍ വാശിപിടിച്ചു, അത് തടയാനാണ് മൈക്ക് നീക്കിയത്'- വി ഡി സതീശന്‍

More
More