മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

അബുദാബി: രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യു എ ഇ ഭരണകൂടം. രാജ്യത്ത് പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ നിരുത്തരവാദപരമായി പെരുമാറുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് ഗള്‍ഫ് മാധ്യമമായ ഖലീജ് ടെെംസ് റിപ്പോർട്ട് ചെയ്തു. സ്വയമേ അപകടം വരുത്തിവെയ്ക്കുകയോ മറ്റുള്ളവരെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ ജയിലില്‍ അടക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. യു എ ഇയില്‍ പൊടിക്കാറ്റ് ഉയര്‍ന്നുപൊങ്ങുന്ന പശ്ചാത്തലത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസം കനത്തമഴക്ക് മുന്‍പായി ഇത്തരത്തില്‍ എഴുപതോളം മുന്നറിയിപ്പുകളാണ് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചത്. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നത്. മുന്നറിയിപ്പുകള്‍ പാലിക്കേണ്ടത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടിരുന്നു. ദുബായ് രാജ്യാന്ത വിമാനത്താവളത്തിൽ വരേണ്ടിയിരുന്ന 10 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്.

Contact the author

Web Desk

Recent Posts

News Desk 1 month ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 2 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 6 months ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 8 months ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More