ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്ക് വി ഐ പി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്) കമാന്‍ഡോകളുടെ ഇസഡ് കാറ്റഗറി വി ഐ പി സുരക്ഷയാണ് ഗൗതം അദാനിക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിവിയും ബിസിനസ് സ്റ്റാന്‍ഡേര്‍ഡുമടക്കമുളള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ നല്‍കുന്നതിന് അദാനിയില്‍ നിന്ന് പണം ഈടാക്കും. പ്രതിമാസം പതിനഞ്ചുമുതല്‍ ഇരുപത് ലക്ഷം രൂപ വരെ ഈടാക്കിയാണ് അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുകയെന്നാണ് വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അദാനിയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വി ഐ പി സുരക്ഷ നല്‍കുന്നത്. അദാനിയുടെ സുരക്ഷാച്ചുമതല ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി ആര്‍ പി എഫ് വി ഐ പി സെക്യൂരിറ്റി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ നല്‍കുന്നതിനായുളള സ്‌ക്വാഡ് സജ്ജമാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും സി ആര്‍ പി എഫ് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 2013-ലാണ് അംബാനിക്ക് ഇഡസ് കാറ്റഗറി സുരക്ഷയൊരുക്കിയത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നിതാ അംബാനിക്കും പ്രത്യേക സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 13 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 14 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 19 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More