ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യ നയത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് പരിശോധന നടത്തുന്നത്. ഇന്ന് രാവിലെയാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിച്ചിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ ജോലി ചെയ്യുന്നവരെ വേട്ടയാടുന്നത് പതിവാണെന്നും ഇത്തരം അന്വേഷണം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്നു ആരും കരുതേണ്ടന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നാല്‍, എന്ത് നല്ല കാര്യം ചെയ്താലും ഇതാണ് അവസ്ഥ. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ടാണ് നമ്മുടെ രാജ്യം ഒന്നാം സ്ഥാനത്തേക്ക് എത്താത്തതെന്നും മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 8 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 9 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 9 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More