'ഗാന്ധിയെ കൊന്നവര്‍ എന്നെ വെറുതെ വിടുമോ'?; വധഭീഷണിയില്‍ പ്രതികരിച്ച് സിദ്ധരാമയ്യ

ബാംഗ്ലൂര്‍: തനിക്കെതിരായ വധഭീഷണിയില്‍ പ്രതികരിച്ച് കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഗാന്ധിയെ കൊന്നവര്‍ തന്നെ വെറുതെ വിടുമെന്നാണോ പ്രതീക്ഷിക്കുന്നതെന്ന് സിദ്ദരാമയ്യ ചോദിച്ചു. ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചു, പക്ഷേ അവർ അദ്ദേഹത്തെ ആരാധിക്കുന്നു. ബ്രിട്ടിഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തയാളെ അവര്‍ വീര്‍ സവര്‍ക്കര്‍ എന്നാണ് വിളിക്കുന്നത്. തനിക്ക് സവര്‍ക്കരോട് വ്യക്തിപരമായി വിരോധമോ ദേഷ്യമോയില്ല. എന്നാല്‍ സ്വാതന്ത്ര്യസമരകാലത്തെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിദ്ദരാമയ്യ പറഞ്ഞു. സവര്‍ക്കറുടെ ഫോട്ടോ പതിപ്പിച്ച പോസ്റ്റര്‍ കയ്യില്‍ പിടിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ആഗസ്റ്റ് 15 ന് ശിവമോഗ ജില്ലാ ആസ്ഥാനത്ത് ബിജെപി വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എന്തിനാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. മത സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ സാധിക്കില്ല. ടിപ്പു സുല്‍ത്തനോട് ഈ വിഭാഗത്തിന് എന്തിനാണ് വിയോജിപ്പെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ വധഭീഷണികള്‍ ഉയര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം സിദ്ദരാമയ്യയുടെ കുടക് സന്ദര്‍ശനത്തിനിടയില്‍ ഒരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന്‍റെ വാഹനത്തിന് നേരെ മുട്ട എറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും പങ്കുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More