എനിയ്ക്കാവതില്ലേ.. പൂക്കാതിരിക്കാന്‍.. പൊന്‍കണി പ്രഭയില്‍ ഇന്ന് വിഷു

''ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,

ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും”

                                                                         - വൈലോപ്പിള്ളി 

വാതായനങ്ങളെത്ര കൊട്ടിയടച്ചാലും മലയാളികളെത്തേടിയെത്തുന്ന പൊന്‍കണിയാണ് വിഷു. എത്ര മുറുക്കിയടച്ചാലും കണ്‍തുറപ്പിക്കുമതിന്‍റെ പൊന്‍പ്രഭ. കൊന്നയിലൂടെ കണി വെെള്ളരിയിലൂടെ പഴുത്ത ചക്ക, മാങ്ങപ്പഴങ്ങളിലൂടെ കേരളീയ പ്രകൃതിയാകെ വസന്തത്തിന്‍റെ യൌവനത്തില്‍ തളിര്‍ത്തു നില്‍ക്കുന്ന വിഷുക്കാലം ശുഭക്കാഴ്ച്ചകള്‍ക്കൊപ്പം ശുഭവാര്‍ത്തകളും മലയാളിക്ക് കൊണ്ടുത്തരും.

രോഗവ്യാപനത്തിന്‍റെ ദുരിതക്കയത്തിലും ശുഭകരമായ വാര്‍ത്തകള്‍ ഈ വിഷുദിനം കരുതി വെച്ചതുപോലെ. . . 

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുകയും രോഗവിമുകതരുടെ എണ്ണം കൂടുകയും ചെയ്തു. നമ്മുടെ രാജ്യം കൂടുതല്‍ ജാഗ്രത്താവുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നിരിക്കുന്നു. കോവിഡ് -19 താണ്ഡവമാടിയ അമേരിക്കയിലും ഇറ്റലിയിലും ഫ്രാന്‍സിലുമെല്ലാം മരണസംഖ്യ ദിനംപ്രതി കുറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ നല്ല ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ലോകത്തെവിടെ നല്ല വാര്‍ത്തകളുണ്ടെങ്കിലും അത് വിശ്വപൌരരായ മലയാളിക്ക് തീര്‍ച്ചയായും ശുഭ വാര്‍ത്ത തന്നെ !  

ഈ വിഷുക്കാലം ശുഭ വാര്‍ത്തകളുടെ പ്രളയം തന്നെ നമുക്കായ് കൊണ്ടുവരാതിരിക്കില്ല !

ഏവര്‍ക്കും മുസിരിസ് പോസ്റ്റിന്‍റെ വിഷുദിനാശംസകള്‍ !Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Web Desk 5 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

More
More
Mehajoob S.V 8 months ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 8 months ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 9 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 10 months ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More