നിതീഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും- തേജസ്വി യാദവ്

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ്. പ്രതിപക്ഷത്തുളള മറ്റു പാര്‍ട്ടികള്‍ അംഗീകരിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയാവും നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാറിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടെന്നും ബിഹാറിലെ മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് നല്ല തുടക്കമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

'പണത്തിന്റെയും അധികാരത്തിന്റെയും മാധ്യമങ്ങളുടെയുമെല്ലാം പിന്‍ബലത്തില്‍ ഇന്ത്യയില്‍നിന്ന് എല്ലാ വൈവിധ്യങ്ങളെയും തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത ബിജെപി രാജ്യത്തിന് ഭീഷണിയാണ്. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. 2024-ല്‍ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാര്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് തേജസ്വി യാദവും നിതീഷിന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍ഡിഎ സഖ്യം വിട്ട നിതീഷ് കുമാര്‍ ഓഗസ്റ്റ് പത്തിനാണ് ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ആര്‍ ജെ ഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത്. തുടര്‍ന്ന് 2014-ല്‍ അധികാരത്തില്‍വന്ന ബിജെപി 2024-ല്‍ അധികാരത്തിലുണ്ടാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 7 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 10 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More