ഗുജറാത്തില്‍ മയക്കുമരുന്ന് മാഫിയകളെ ഉണ്ടാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആരാണ്, നരേന്ദ്രമോദി ഉത്തരം പറയണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഗുജറാത്തില്‍ നിന്ന് ആയിരം കോടിയുടെ മയക്കുമരുന്ന്  ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍  മയക്കുമരുന്ന് കച്ചവടം അത്രയധികം എളുപ്പമുളള ഒന്നാണോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. 

"1: ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് ഗുജറാത്തില്‍ എത്തുന്നു. ആരാണ് ഗാന്ധിയുടേയും പട്ടേലിന്റെയും പുണ്യഭൂമിയില്‍ വിഷം കലര്‍ത്തുന്നത്? 

2:  പലതവണ മയക്കുമരുന്നുകള്‍ കണ്ടെത്തിയിട്ടും തുറമുഖത്തിന്റെ ഉടമയെ ഇതുവരെ ചോദ്യംചെയ്യാത്തത് എന്തുകൊണ്ടാണ്?

3: എന്തുകൊണ്ടാണ് എന്‍സിബിയും മറ്റ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും ഗുജറാത്തില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരെ പിടികൂടാത്തത്?

4: കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? 

പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. അലങ്കേശ്വറിലുളള ഫാക്ടറിയില്‍നിന്ന് ആയിരം കോടി രൂപയിലധികം വിലവരുന്ന എം ഡി എം എയാണ് പിടികൂടിയത്. മുംബൈ നാര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ റെയ്ഡിലാണ് 513 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. പൂര്‍ണ്ണമായും മദ്യം നിരോധിച്ച ഗുജറാത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇരുപത്തിയാറായിരം കോടിയിലധികം മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഗുജറാത്തില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നവരെ ഏത് ഭരണകൂട ശക്തികളാണ് സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി നേരത്തെ ചോദിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More