രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ  ചുമതലയേല്‍ക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണമെന്നും അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. സെപ്റ്റംബര്‍ ഇരുപതിനകം പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതിനിടെ താന്‍ പാര്‍ട്ടി അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം. 

'രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ നിരാശരാകും. പലരും വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ തളര്‍ത്തും. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി അദ്ദേഹം സ്വയം സ്വീകരിക്കണം. അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്നാണ് എല്ലാവരുടേയും അഭിപ്രായം. അദ്ദേഹം അത് അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഗാന്ധിയെക്കുറിച്ചോ ഗാന്ധി കുടുംബത്തെക്കുറിച്ചോ ഉളള കാര്യമല്ല. സംഘടനയുടെ പ്രവര്‍ത്തനത്തിനുവേണ്ടിയാണ്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ല. പിന്നെന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കുടുംബത്തെ ഭയപ്പെടുന്നത്? 75 വര്‍ഷമായി രാജ്യത്ത് ഒരുവികസനവും ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നു. എന്തുകൊണ്ടാണ് എല്ലാവരും കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്? കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഡിഎന്‍എ സ്വാതന്ത്ര്യത്തിനുമുന്‍പും ശേഷവും ഒന്നുതന്നെയാണ്. എല്ലാ മതവിഭാഗങ്ങളിലുമുളള ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകുന്നവരാണ് ഞങ്ങള്‍. കഴിഞ്ഞ 75 വര്‍ഷം രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തിയത് കോണ്‍ഗ്രസാണ്. അതുകൊണ്ടാണ് മോദിക്ക് പ്രധാനമന്ത്രിയും കെജ്രിവാളിന് മുഖ്യമന്ത്രിയുമെല്ലാം ആകാന്‍ സാധിച്ചത്'- അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More