അഭിനന്ദനം പോര,പണം വേണം: തോമസ് ഐസക്ക്

 ലോക് ഡൗൺ കാലത്ത് സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരെന്ന്ധനമന്ത്രി തോമസ് ഐസക്ക്  സാമ്പത്തിക സഹായം കൂടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തോമസ് ഐസക്ക് പറഞ്ഞു. ലോക്ക് ഡൌണ്‍ മെയ് 3 വരെ നീട്ടിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എന്തെല്ലാം ഇളവുകൾ വേണമെന്ന് നാളെ ചേരുന്ന മന്ത്രിസഭ യോ​ഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ കൊണ്ടു മാത്രം കാര്യമില്ല. രാജ്യത്ത് കോവിഡ് പരിശോധന വ്യാപകമായി നടക്കുന്നില്ലെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു

അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുന്ന ജനത്തിനു ഭക്ഷണവും വെള്ളവുമെത്തിക്കണം. ഉപജീവനം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാതി പണം മുൻകൂർ നൽകണം. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക് ഡൗൺ ഫലപ്രദമാകില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു ഇത്തരത്തിൽ സംസ്ഥാനത്തിന്  മുന്നോട്ടു പോകാനാവില്ല. വായ്പാ എടുക്കാനാവുന്ന പരിധി കൂട്ടണം. കാർഷികം, കുടിൽ വ്യവസായം, നിർമാണം, കയറ്റുമതി മേഖലകൾക്കാണ് സംസ്ഥാനം ഇളവുകൾക്ക് മുൻഗണന നൽകുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More