വധഭീഷണി നിലനില്‍ക്കെ ഗണ്‍മാനും സഹായികളുമില്ലാതെ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കെ കെ രമ

കോഴിക്കോട്: വധഭീഷണി നിലനില്‍ക്കെ ഗണ്‍മാനെയോ സഹായികളെയോ ഒപ്പം കൂട്ടാതെ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് വടകര എം എല്‍ എ കെ കെ രമ. നടുവണ്ണൂരുളള വീട്ടിലേക്കാണ് കെ കെ രമ ഒറ്റയ്ക്ക് യാത്ര ചെയ്തത്. ആലുവയില്‍ നടന്ന പരിപാടികള്‍ക്കുശേഷം കോഴിക്കോട്ടേക്ക് തിരിച്ചെത്തിയ രമ ക്ഷീണിതരായ ഡ്രൈവറെയും ഗണ്‍മാനെയും സഹയാത്രികരെയും വീട്ടിലേക്ക് പറഞ്ഞയച്ചതിനുശേഷമാണ്  നടുവണ്ണൂരുളള വീട്ടിലേക്ക് ബസ് കയറിയത്. അനീഷ് കോട്ടപ്പളളി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എം എല്‍ എയെ തിരിച്ചറിഞ്ഞതും ബസില്‍ യാത്ര ചെയ്യുളള കെ കെ രമയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പഞ്ചായത്ത് പ്രസിഡന്റ് മുതലുളള ജനപ്രതിനിധികളെ കാറില്‍ മാത്രം കണ്ടുശീലിച്ച പുതിയ കാലത്ത് അസാധാരണവും അവിശ്വസനീയവുമായിരുന്നു ആ കാഴ്ച്ച. എന്താണ് അവര്‍ ബസിലെന്നറിയാന്‍ അടുത്തുചെന്നു ചോദിച്ചു. സ്വന്തം വീട്ടിലേക്കാണെന്ന് പറഞ്ഞു. നമ്മുടെ ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകള്‍ കാണുമ്പോഴാണ് കേരളാ രാഷ്ട്രീം ഉറ്റുനോക്കുന്ന ഈ നേതാവിന്റെ ലാളിത്യമോര്‍ത്തത്. ഇവരില്‍നിന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പലതും പഠിക്കാനുണ്ട്. വടകര മണ്ഡലത്തിലെ മുക്കിലും മൂലയിലും വിവിധ വിഷയങ്ങളില്‍ ഓടിയെത്തുന്ന, എല്ലാവരോടും എപ്പോഴും ഒരു മുഷിപ്പും കാണിക്കാതെ അവരുടെ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കുന്ന എം എല്‍ എയാണ് കെ കെ രമ. വടകരക്കാര്‍ക്ക് തെറ്റിയിട്ടില്ല'-എന്നാണ് അനീഷ് കോട്ടപ്പളളി ഫേസ്ബുക്കില്‍ കുറിച്ചത്.

പലതവണ ആലോചിച്ചാണ് ഇത് പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അനുവാദമില്ലാതെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്തതിന് രമേച്ചി ക്ഷമിക്കണം. ഈ കാഴ്ച്ച പങ്കുവെച്ചില്ലെങ്കില്‍ പിന്നെന്താണ് ജനങ്ങളുമായി പങ്കുവെയ്ക്കുക എന്നും ചോദിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More