ചെന്നൈ: രാജ്യത്ത് ആദ്യമായി ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍, ക്വീര്‍, ഇന്റര്‍സെക്സ്, അസെക്ഷ്വല്‍ (LGBTQIA+) തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്യാനായി പദാവലി തയാറാക്കി തമിഴ്നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ പദാവലി തമിഴിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ-വനിതാ ശാക്തീകരണ വകുപ്പാണ് പുതിയ വാക്കുകളടങ്ങിയ പദാവലി പുറത്തിറക്കിയത്.
വിജ്ഞാപനത്തില്‍ പറയുന്നതുപ്രകാരം, തിരുനങ്കൈ (ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീ), തിരുനമ്പി (ട്രാന്‍സ് ജെന്‍ഡര്‍ പുരുഷന്), പാല് പുതുമയ്യാര് (ക്വീര്‍), ഇടൈപാല് (ഇന്റര്‍ സെക്സ്), പാലിന അടയാളങ്കളുടന് ഒത്തുപോകാതവര് (ജെന്‍ഡര്‍ നോന് കണ്ഫേമിംഗ് പേഴ്സണ്‍), മരുവിയ പാലണം(ട്രാന്‍സ് ജെന്‍ഡര്‍) എന്നിങ്ങനെയാണ് എല്‍ജിബിറ്റിക്യൂ വിഭാഗത്തിലുളളവരെ അഭിസംബോധന ചെയ്യുമ്പോള്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ട വാക്കുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് LGBTQIA+ വിഭാഗത്തിലുളളവരെ അഭിസംബോധന ചെയ്യാന്‍ പദാവലി തയാറാക്കണമെന്ന് നിര്‍ദേശിച്ചത്. ഈ വിഭാഗത്തിലുളളവരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുതിയ പദാവലിയുണ്ടാവുന്നതോടെ LGBTQIA+ കമ്മ്യൂണിറ്റിയിലുളളവര് മാന്യതയോടെ അഭിസംബോധന ചെയ്യപ്പെടുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞിരുന്നു.