ബില്‍ക്കിസ് ബാനുവിന്റെ ഗ്രാമത്തിലെ മുസ്ലീങ്ങള്‍ പേടിച്ച് നാടുവിടുന്നതായി റിപ്പോര്‍ട്ട്‌

അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് കുറ്റവാളികളെയും വെറുതെവിട്ടതോടെ ബില്‍ക്കിസിന്റെ ഗ്രാമത്തിലെ മുസ്ലീങ്ങള്‍ പേടിച്ച് നാടുവിടുന്നതായി റിപ്പോര്‍ട്ട്. രണ്‍ധിക്പൂര്‍ ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങളാണ് വീടുകള്‍ വിട്ട് പലായനം ചെയ്തത്. ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്ത ക്രിമിനലുകളെ വീണ്ടും ജയിലിലടച്ചാല്‍ മാത്രമേ തിരിച്ച് വീടുകളിലേക്ക് മടങ്ങുകയുളളു എന്നാണ് പലായനം ചെയ്ത കുടുംബങ്ങള്‍ പറയുന്നത്. രണ്‍ധിക്പൂരില്‍നിന്ന് പലായനം ചെയ്ത കുടുംബങ്ങള്‍ നിലവില്‍ ദേവ്ഗധ് ബാരിയ എന്ന സ്ഥലത്താണ് താമസിക്കുന്നത്.

കുറ്റവാളികളെ ജയിലിലടയ്ക്കണമെന്നും തങ്ങള്‍ക്ക് തിരികെ വീടുകളിലേക്ക് മടങ്ങാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് കുടുംബങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ബില്‍ക്കിസ് ബാനുവും ഭര്‍ത്താവും മകളും ഇവര്‍ക്കൊപ്പം ദേവ്ഗഡ് ബാരിയയിലാണ് താമസിക്കുന്നത്. 'കുറ്റവാളികള്‍ ജയിലില്‍നിന്ന് ഇറങ്ങിയ കാര്യം ഞങ്ങളറിഞ്ഞിരുന്നില്ല. പക്ഷേ, അവര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ പടക്കംപൊട്ടിച്ചും വാദ്യാഘോഷങ്ങളോടെയുമാണ് സ്വീകരിച്ചത്. അപ്പോഴാണ് ഞങ്ങള്‍ക്ക് ഭയമുണ്ടായത്. അതോടെ നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. എങ്ങനെയാണ് ബലാത്സംഗം ചെയ്തവരെയും കൊലപാതകികളെയും വാദ്യാഘോഷങ്ങളോടെ മാലയിട്ട് സ്വീകരിക്കാനാവുന്നത്'-രണ്‍ധിക്പൂരില്‍ നിന്ന് പലായനം ചെയ്ത സമീര്‍ ചോദിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റക്കാരായ പതിനൊന്നുപേരെയും ജയിലിലടയ്ക്കണമെന്നും ബില്‍ക്കിസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ദഹോദ് കളക്ടര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അവരെ ജയിലിയടയ്ക്കാത്ത പക്ഷം തിരികെ ഗ്രാമത്തിലേക്ക് മടങ്ങില്ലെന്നും സമീര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ചാറ്റ്ജിപിടി ഉപയോഗിച്ച് ഹോംവര്‍ക്ക് ചെയ്തു; വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത് ഈ ഒരൊറ്റ ലൈനില്‍

More
More
National Desk 16 hours ago
National

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അടുത്തയാഴ്ച്ച പ്രചാരണം ആരംഭിക്കും

More
More
National Desk 18 hours ago
National

രാജ്യത്തിന് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍കൂടി, കേരളത്തിന് ഒന്നുപോലുമില്ല

More
More
National Desk 20 hours ago
National

ഒഡിഷ ട്രെയിന്‍ അപകടം; മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിക്കും

More
More
National Desk 20 hours ago
National

ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമോ?- വിനേഷ് ഫോഗട്ട്

More
More
National Desk 1 day ago
National

കേരളാ സ്റ്റോറിയും കശ്മീര്‍ ഫയല്‍സും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി നിര്‍മ്മിച്ച സിനിമകള്‍- ഫാറൂഖ് അബ്ദുളള

More
More