സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരേ ആക്രമണം; മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന ജില്ലാ കമ്മിറ്റി ഓഫീസും പരിസരവും സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരേ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം കല്ലെറിയുകയായിരുന്നെന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് ഓഫീസിനുമുന്നില്‍ രണ്ട് പൊലീസുകാര്‍ കാവലുണ്ടായിരുന്നു. അവര്‍ ബൈക്കുകള്‍ക്കുപുറകേ ഓടിയെങ്കിലും പ്രതികളെ പിടിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ആക്രമണത്തില്‍ തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുണ്ടായി. ആക്രമണത്തിനുപിന്നില്‍ ആര്‍ എസ് എസാണെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായെത്തിയ സംഘത്തില്‍ ആറുപേരാണുളളത്. സംഘം അതിവേഗം കല്ലെറിഞ്ഞ് ബൈക്കുകളില്‍ പോകുന്നതും പൊലീസുകാര്‍ പുറകേ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെ ഉടന്‍ പിടികൂടാനാവുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജൂണ്‍ മുപ്പതിന് സിപിഎം സംസ്ഥാന ആസ്ഥാനമായ എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടായിരുന്നു. സംഭവത്തിനുപിന്നിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരേയും ആക്രമണമുണ്ടായിരിക്കുന്നത്.

Contact the author

Web Dek

Recent Posts

Web Desk 18 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More