എന്‍റെ രാഷ്ട്രീയമാണ് എന്‍റെ സിനിമ - പാ രഞ്ജിത്ത്

കൊച്ചി: സിനിമയെക്കുറിച്ചുള്ള മലയാളി പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. തന്‍റെ സിനിമകളെ എതിര്‍ക്കുന്നവരെ ഭയക്കുന്നില്ലെന്നും അത്തരക്കാരെ അവഗണിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും പാ രണ്ജിത്ത് പറഞ്ഞു. 'ഞാന്‍ ചെയ്ത സിനിമകളില്‍ നിന്നും എന്‍റെ രാഷ്ട്രീയം വ്യക്തമാണ്. രാഷ്ട്രീയം പറയുന്നതിന്‍റെ പേരില്‍ എന്‍റെ സിനിമകള്‍ അവഗണിക്കുന്നതിനെ ഞാന്‍ കാര്യമായി എടുക്കുന്നില്ല. മലയാളികള്‍ എന്നും നല്ല പ്രേക്ഷകരാണ്. അവര്‍ സിനിമകളെ സീരിയസായിട്ടാണ് കാണുന്നത്. എന്‍റെ സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അവർ അതിനെ കുറിച്ച്​ എന്ത് പറയുന്നുവെന്നും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജാതി എങ്ങനെയാണ്​ സമൂഹത്തിൽ ഇടപെടുന്നതെന്നാണ്​ പുതിയ സിനിമ പറയുന്നത്​' -പാ രണ്ജിത്ത് പറഞ്ഞു. 

കാളിദാസ് ജയറാം നായകനായ ‘നക്ഷത്തിരം നകർകിരതി'ന്‍റെ പ്രേമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴായിരുന്നു പാ രഞ്ജിത്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്.  ‘പ്രണയവും ഒരു രാഷ്ട്രീയമാണ്’ എന്ന ടാഗ്‌ലൈനാണ് സിനിമക്ക് നല്‍കിയിരിക്കുന്നത്. പ്രണയത്തിനുപിന്നിൽ സമൂഹം മെനയുന്ന കഥകളാണ് സിനിമയില്‍ ചർച്ച ചെയ്യുന്നത്. 'സർപട്ട പരമ്പരൈ' എന്ന സിനിമക്ക് ശേഷം പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നക്ഷത്തിരം നകർകിരത്'. പാ രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഈ മാസം 31- നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Contact the author

Web Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More