ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു

ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 10,000 കടന്നു. ആകെ 10,362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1035 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രിവിട്ടു. ആകെയുള്ള 339 മരണങ്ങളില്‍ 160 എണ്ണം മഹാരാഷ്ട്രയിലാണ് നടന്നത്. മധ്യപ്രദേശില്‍ 43ഉം ഡല്‍ഹിയില്‍ 28ഉം, ഗുജറാത്തില്‍ 26ഉം തെലങ്കാനയില്‍ 16ഉം പേര്‍ മരിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേർക്കു രോഗം സ്ഥിരീകരിച്ചു. 160 പേർ മരിച്ചു. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.

ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഇതുവരെ:

 1. ആന്ധ്രാപ്രദേശ് - 432
 2. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - 11
 3. അരുണാചൽ പ്രദേശ് - 1
 4. അസം -31
 5. ബീഹാർ - 65
 6. ചണ്ഡിഗഡ് - 21
 7. ഛത്തീസ്ഗഡ് - 31
 8. ഡല്‍ഹി - 1510
 9. ഗോവ - 7
 10. ഗുജറാത്ത് -539
 11. ഹരിയാന - 185
 12. ഹിമാചൽ പ്രദേശ് - 32
 13. ജമ്മു കശ്മീർ - 270
 14. ജാർഖണ്ഡ് - 24
 15. കർണാടക - 247
 16. കേരളം - 379
 17. ലഡാക്ക് - 15,
 18. മധ്യപ്രദേശ് - 604
 19. മഹാരാഷ്ട്ര - 2334
 20. മണിപ്പൂർ - 2
 21. മിസോറം - 1
 22. നാഗാലാൻഡ് - 1
 23. ഒഡീഷ - 54
 24. പുതുച്ചേരി - 7
 25. പഞ്ചാബ് - 167
 26. രാജസ്ഥാൻ - 873
 27. തമിഴ്‌നാട് - 1173
 28. തെലങ്കാന -562
 29. ത്രിപുര - 2
 30. ഉത്തരാഖണ്ഡ് - 35
 31. ഉത്തർപ്രദേശ് - 558
 32. പശ്ചിമ ബംഗാൾ - 190
Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More