ബിജെപി നിരക്ഷരരുടെ പാര്‍ട്ടിയാണ് - മനീഷ് സിസോദിയ

ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപി നിരക്ഷരരുടെ പാര്‍ട്ടിയാണ്. അതുകൊണ്ടാണ് രാജ്യത്തെ ജനങ്ങളെ നിരക്ഷരരായി നിലനിർത്താൻ ബിജെപി ആഗ്രഹിക്കുന്നതെന്ന് മനീഷ് സിസോദിയ പറഞ്ഞു. സ്കൂളുകള്‍ നിര്‍മ്മിക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ അഴിമതി കാട്ടിയെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് 34 സ്കൂളുകള്‍ അടച്ചുപൂട്ടിയതെന്ന് പരിശോധിക്കാന്‍ അവര്‍ തയ്യാറാകണമെന്നും മനീഷ് സിസോദിയ പറഞ്ഞു. കഴിഞ്ഞ ദിവസം മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഒരു കുട്ടി പോലും വിജയിക്കാത്തതിനെത്തുടർന്ന് 34 സ്‌കൂളുകള്‍ അസം സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. വിജയശതമാനം കുറഞ്ഞ സ്‌കൂളുകള്‍ക്കായി നികുതിദായകരുടെ പണം ചിലവഴിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐ പരിശോധന നടത്തിയിട്ട് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് എം എല്‍ എമാരെ വിലക്കെടുക്കാന്‍ ബിജെപി ശ്രമിച്ചു, അതും പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ മികച്ച നിലവാരത്തിലുള്ളതാണ്. 2015 മുതല്‍ 700 സ്‌കൂളുകളാണ്കേജ്രിവാള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത്.അത് ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ടെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 18 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 19 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More