തൊടുപുഴ കുടയത്തൂര്‍ ഉരുള്‍പ്പൊട്ടല്‍; മണ്ണിനടിയില്‍പ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പ്പൊട്ടി മണ്ണിനടിയില്‍പ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരണപ്പെട്ടത്. ഗൃഹനാഥന്‍ സോമന്‍, സോമന്റെ അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ചെറുമകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ സോമന്റെ വീടും കൃഷിയിടവും പ്രദേശത്തെ റോഡുമുള്‍പ്പെടെ ഒലിച്ചുപോയിരുന്നു. 

പ്രദേശവാസികളാണ് ഉരുള്‍പ്പൊട്ടലുണ്ടായ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. തുടര്‍ന്ന് വീടിരുന്ന സ്ഥലം പൊലീസ് നായ തിരിച്ചറിയുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. വീടിരുന്ന സ്ഥലത്ത് പാറകളും മണ്ണും അടിഞ്ഞുകൂടിയിരുന്നു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അഞ്ചുമൃതദേഹങ്ങളും കണ്ടെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലം സന്ദര്‍ശിച്ചു. അഞ്ചുമൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവയ്ക്കുന്നതും സംസ്‌കരിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ കൂടിയാലോചനകള്‍ക്കുശേഷം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കേരളത്തില്‍ അടുത്ത നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യ-വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ പെയ്യാന്‍ സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More