റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ എത്താൻ വൈകും; വിമര്‍ശനവുമായി രാഹുല്‍

കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യ വരുത്തിയ അലംഭാവവും പ്രത്യാഘാതവും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി. ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ കാലതാമസം വരുത്തി, ഇപ്പോൾ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്നാണ് ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. 

'പത്ത് ലക്ഷം പേരില്‍ വെറും 149 പേർക്കെന്ന തോതില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് പരിശോധന നടക്കുന്നത്. അതായത് ലാവോസ് (157), നൈഗർ (182), ഹോണ്ടുറാസ് (162) എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ നമ്മുടെ സ്ഥാനം. വൈറസിനെതിരായ പോരാട്ടത്തില്‍ വിലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള്‍ കളിയില്‍ ഒരിടത്തുമില്ല'-  രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

News Desk

Recent Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 5 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More