നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ധനുഷ് ചിത്രം 'തിരുചിത്രമ്പലം'

ചെന്നൈ: നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ധനുഷ് നായകനായെത്തിയെ 'തിരുചിത്രമ്പലം'. ചിത്രം റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. കമല്‍ ഹാസന്റെ 'വിക്രമി'നും വിജയ് ചിത്രം 'ബീസ്റ്റി'നും ശേഷം അന്താരാഷ്ട്ര ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുന്ന തമിഴ് സിനിമയായിരിക്കുകയാണ് തിരുചിത്രമ്പലം. തമിഴ് നാട്ടില്‍ നിന്നും മാത്രം ആദ്യദിനത്തില്‍ ചിത്രം 9.52 കോടി നേടിയത്. ആദ്യ ആഴ്ച തന്നെ 51 കോടിക്ക് മുകളിലായിരുന്നു കളക്ഷന്‍. പത്ത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ ചിത്രം 70 കോടിയാണ് തിരുചിത്രമ്പലം സ്വന്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധനുഷിന് പുറമേ നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിത്രന്‍ ജവഹര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന സിനിമയാണ് തിരുചിത്രമ്പലം. ചിത്രത്തിന്‍റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്‍പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മ്മിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More