തിരുവനന്തപുരം: കോണ്‍ഗ്രസ് അല്ല ലീഗാണ് യു ഡി എഫിന്റെ നട്ടെല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യം പറയുമ്പോള്‍ കോണ്‍ഗ്രസിന് വിഷമമുണ്ടാകുമെങ്കിലും സത്യം അതാണ്. ലീഗ് മതനിരപേക്ഷ പാര്‍ട്ടിയാണെങ്കില്‍ മൃദു ഹിന്ദു സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നത് ഇവിടെയാണ്. കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മന്ത്രിസഭ പൂര്‍ണമായും അഴിച്ചുപണിയില്ലെന്നും എം വി ഗോവിന്ദന് മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ മികച്ചരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം ഉയരുന്നത് സ്വാഭാവികമാണ്. വിമര്‍ശനങ്ങളില്ലെങ്കില്‍ സിപിഎമ്മെന്ന പാര്‍ട്ടിക്ക് നിലനില്ക്കാന് സാധിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നമുറയ്ക്ക് കെ -റെയിലിന്റെ പണികള്‍ ആരംഭിക്കുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. നിയമസഭ പാസാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും വിഷയം കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.