സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജഡ്ജി എസ് കൃഷണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി തള്ളിയത്. പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ ഒരു സര്‍വീസില്‍ നിന്നും മറ്റൊരു സര്‍വീസിലേക്ക് സ്ഥലം മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയായതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

ജുഡിഷ്യല്‍ സര്‍വീസില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാള്‍ എന്ന നിലയില്‍ എല്ലാ സ്ഥലത്തും ജോലി ചെയ്യാന്‍ തയ്യാറാകണം. ഇത്തരം മാറ്റങ്ങള്‍ ലഭിക്കുമ്പോള്‍ മുന്‍വിധിയുടെ ആവശ്യമില്ല. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെയും. അതുകൊണ്ട് ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുളള വിധിയില്‍ പരാതിക്കാരിയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറഞ്ഞത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍നിന്ന് ഇരയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എഴുപത്തിനാല് വയസ് പ്രായമുളള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More