സ്വന്തം പ്രശ്നം പൊതു പ്രശ്നമാക്കി മാറ്റിയ മേരി റോയ്- ക്രിസ്റ്റിന കുരിശിങ്കല്‍

സ്വന്തം ജീവിതവും നിലനില്‍പ്പും തന്നെ ചോദ്യചിഹ്നമായി മാറിയ സന്ദര്‍ഭത്തിലാണ് മേരി റോയ് എന്ന പോരാളി ജനിക്കുന്നത്. ഭര്‍ത്താവ് രാജീബ് റോയിയുമായുള്ള ദാമ്പത്യത്തിലെ ഇടര്‍ച്ചകള്‍ക്കൊടുവില്‍ മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയ മേരിക്ക് സഹോദരനാല്‍ തന്നെ അഭയം നഷ്ടപ്പെട്ടപ്പോഴാണ് അവര്‍ കോടതി കയറിയത്. കൃസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെ പോലെ സ്വത്തില്‍ തുല്യാവകാശം വേണമെന്ന തികച്ചും ന്യായയുക്തമായ ആവശ്യം ഉയര്‍ത്തിക്കൊണ്ട് സ്വന്തം കുടംബത്തില്‍ താന്‍ നേരിട്ട അനീതിയെ ഒരു പൊതുപ്രശ്നാക്കി മാറ്റുകയായിരുന്നു മേരി. അങ്ങനെയാണ് അവര്‍ ചരിത്രതാളുകളില്‍ ഇടം പിടിച്ചത്. 

തിരുവിതാംകൂര്‍ കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം (1916) റദ്ദുചെയ്തുകൊണ്ട് 1986- ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് മേരി റോയ് എന്ന സാമൂഹ്യ പ്രവര്‍ത്തകയെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. പഴയ നിയമമനുസരിച്ച് പിതൃസ്വത്തില്‍ പെണ്മക്കള്‍ക്ക് തുല്യ അവകാശമില്ലായിരുന്നു. തനിക്കെതിരായി സഹോദന്‍ നടത്തിയ നീക്കമാണ് മേരി റോയിയെ നിയമപോരാട്ടത്തിലേക്ക് എത്തിച്ചത്. അച്ഛനൊപ്പം ഡല്‍ഹിയിലായിരുന്ന കാലത്ത് പരിചയപ്പെട്ട ബംഗാളി സുഹൃത്ത് രാജീബ് റോയിയുമായുണ്ടായ ബന്ധം അവര്‍ ഒരുമിച്ച് ജീവിക്കുന്നതിലെത്തി. പില്‍ക്കാലത്ത് ബുക്കര്‍ പ്രൈസ് ജേതാവ് ആയിത്തീര്‍ന്ന എഴുത്തുകാരി അരുന്ധതി റോയ്, ലളിത് റോയ് എന്നീ മക്കളുടെ കുട്ടിക്കാലത്തുതന്നെ ഭര്‍ത്താവുമായി പിരിഞ്ഞ മേരി റോയ് ഊട്ടിയില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

വീട്ടിലേക്ക് തിരിച്ചെത്തിയ മേരി റോയിയുടെ സാന്നിദ്ധ്യം പക്ഷെ സഹോദരന് ഇഷ്ടമായില്ല. പിതാവിന്‍റെ സ്വത്തില്‍ മേരി അവകാശമുന്നയിക്കുമോ എന്നതായിരുന്നു സഹോദരന്റെ ഭയം. അയാള്‍ മേരിയേയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. എന്നാല്‍ ഈ വിവേചനം അംഗീകരിച്ചുകൊടുക്കാന്‍ മേരി റോയിയിലെ പോരാളിക്ക് സാധിച്ചില്ല. പെണ്മക്കളെ രണ്ടാം തരം പൌരന്മാരാക്കി മാറ്റുന്നതിനെതിരെ അവര്‍ കോടതികയറി. അക്കാലത്ത് പിതൃസ്വത്തില്‍ യാതൊരവകാശവും കൃസ്ത്യന്‍  പെണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. പരമാവധി അയ്യായിരം രൂപയായിരുന്നു പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍നിന്ന് ലഭിച്ചിരുന്നത്. 1960 കളുടെ മധ്യത്തില്‍ ആരംഭിച്ച നിയമപോരാട്ടം 1986-ല്‍ സുപ്രീം കോടതിയുടെ ഐതിഹാസികമായ വിധിയിലാണ് അവസാനിച്ചത്. രാജ്യത്തെ ഭരണഘടനയുടെ വകുപ്പ് 14 നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് വിരുദ്ധമാണ് തിരുവിതാംകൂര്‍ കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമെന്ന് കോടതി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ്  നിയമം റദ്ദുചെയ്തത്.

ആണ്‍മക്കള്‍ക്കും പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമുണ്ട്‌ എന്നും ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നുമായിരുന്നു കോടതിയുടെ വിധി. ഇതനുസരിച്ച് പിതാവിന്‍റെ സ്വത്ത് മേരി റോയിക്കും സഹോദരനും അമ്മയ്ക്കും തുല്യമായി വീതിക്കാനായിരുന്നു കോടതി ഉത്തരവ്. വിധി വന്നെങ്കിലും ഉത്തരവ് നടപ്പിലായിക്കിട്ടാന്‍ മേരി റോയിക്ക് വീണ്ടും ഒന്നര പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ സ്വത്ത് ലഭിച്ചപ്പോഴാകട്ടെ അവര്‍ അത് അനുഭവിക്കാന്‍ തയാറായില്ല മക്കളുടെ അഭിപ്രായമനുസരിച്ച് അത് സഹോദരന് തന്നെ തിരിച്ചുകൊടുക്കുയായിരുന്നു. സഹോദരങ്ങള്‍ ഇഷ്ടദാനമായി നല്‍കിയ ഊട്ടിയിലെ വീടും സ്വത്തും വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കോട്ടയത്ത് മേരി റോയ് ആരംഭിച്ച സ്കൂള്‍ 'പള്ളിക്കൂടം' എന്ന പേരില്‍ ഇപ്പോഴും നടക്കുന്നുണ്ട്. സാമുദായിക, വിദ്യാഭ്യാസ, സ്ത്രീ വിമോചന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  പ്രചോദനമായി ജ്വലിച്ച മാതൃകാ വ്യക്തിയാണ് മേരി റോയിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Mehajoob S.V 3 days ago
Views

മാധ്യമപ്രവർത്തകരുടെ തലയിൽ കാൽവെച്ചുനിൽക്കുന്ന വാമനൻമാർ അറിയാന്‍- എസ് വി മെഹ്ജൂബ്

More
More
Views

രേഖാരാജ് നിയമനം: നെറ്റ് അല്ലെങ്കില്‍ പി എച്ച് ഡി എന്നുവന്നാല്‍ പി എച്ച് ഡിക്ക് പ്രത്യേക മാര്‍ക്ക് കൊടുക്കുന്നതെങ്ങിനെ?- രേഷ്മാ ഭരദ്വാജ് , ദിലീപ് രാജ്

More
More
Sufad Subaida 2 weeks ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 weeks ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More
Dr. Azad 1 month ago
Views

മീറ്റൂ: ആശ്ലേഷത്തിൻ്റെ അനുഭവകാലം ഉഭയസമ്മതത്തിൻ്റേതെന്ന് എങ്ങനെ അളക്കും? - ഡോ. ആസാദ്

More
More