ഡല്‍ഹി: ഓഫീസില്‍ വരാന്‍ സാധിക്കില്ലെങ്കില്‍ പ്രത്യേക ചുമതലകളില്‍ നിന്ന് രേഖാമൂലം ഒഴിയണമെന്ന് ഉദ്യോഗസ്ഥരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്റുകളാണ് ഉത്തരവിറക്കിയത്. അല്ലാത്തപക്ഷം സ്വന്തം ചുമതലകളിലേക്ക് തിരിച്ചുവരാനും ജോലികള്‍ പുനരാരംഭിക്കാനുമാണ് നിര്‍ദ്ദേശം.
ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായതായാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൌണ്‍ കാലത്ത് ചുമതല ഒഴിയുക മാത്രമാണ് ഇവരുടെ മുന്‍പിലുള്ള പോംവഴി. എന്നാല്‍ ചുമതല ഒഴിഞ്ഞാല്‍ പിന്നീട് എന്ത് നടപടികളാണ് വരുക എന്നതിനെ സംബന്ധിച്ചും പുതിയ പോസ്റ്റിംഗ് സംബന്ധിച്ചുമാണ് ആശങ്ക.