വിചാരണ തുടങ്ങാനിരിക്കെ കുറ്റവിമുക്തനാക്കണമെന്ന് ദിലീപ് കോടതിയിൽ

നടിയെ അക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നേരത്തെ വിചാരണയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുതിയ ഹർജി.

ഇതിനിടെ നടിയെ അക്രമിച്ച കേസിലെ പ്രതികളായ പൾസർ സുനി, സനൽകുമാർ എന്നിവർക്കെതിരെ ദിലീപിന്റെ പരാതിയിൽ പൊലീസ് എടുത്ത കേസിന്റെ വിചാരണയും സമയബന്ധിതമായി തീർക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നടിയെ അക്രമിച്ച കേസിന്റെയും താൻ ഇരയായ കേസിന്റെയും വിചാരണ ഒരുമിച്ച് നടത്തുന്നത് നീതിയല്ലെന്നും അതിനാൽ കേസിന്റെ വിചാരണയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നുമാണ് ദിലീപ് ഹർജിയിൽ പറയുന്നത്.

ജയിലിൽ നിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി എന്നു കാണിച്ച് ദിലീപ് നൽകിയ പരാതിയിലാണ് പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ വീണ്ടും കേസെടുത്തത്. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ ടേപ്പ് കോടതിയുടെ അനുമതിയോടെ പൊലീസ് സെൻട്രൽ ഫോറൻസിക്ക് ലാബിലേക്കയച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More